ALLU ARJUN MOVIE ALL MALAYALAM SONG LYRICS 3


  ALLU ARJUN ALL MOVIE SONG MALAYALAM LYRICS  3


"Allu Arjun All Movie Song Malayalam Lyrics" is a collection of unforgettable songs from Allu Arjun's filmography, now in the beautiful Malayalam language. From peppy tracks that make you want to dance to soulful melodies that tug at your heartstrings, these lyrics capture the essence of his on-screen charisma. This compilation allows Malayalam-speaking fans to connect with Allu Arjun’s iconic songs in a deeper, more personal way, bringing the energy and emotion of his films to life through music.

 

 Vidhu prethap 

Mohajalakam thuranna kattinodu nin


മോഹജാലകം തുറന്ന കാറ്റിനോടു
നി൯ കരളിലിത്ര കോപമെന്താ
മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും
പെണ്ണിനിത്ര ദേഷ്യമെന്താ
നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും
ചേട്ടനോടു് രോഷമെന്താ
മൂക്കില് വന്ന ശുണ്ഠിയിന്നു ദൂരെ
മാറ്റുവാ൯ മൂ൪്ച്ചയുള്ള മാ൪ഗ്ഗമെന്താ
ഹോ നില്ല് നില്ല് നല്ല
മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ
നിന്റെ ദേവനോടു സ്നേഹമെന്നു
ചൊല്ലാ൯് ആ മുഖത്തു് ദുഃഖമെന്താ
ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന

തെന്നല് പാടിടുന്ന ഗാനമെന്താ
ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില്
വന്നു മാര൯ ചൊല്ലിടുന്ന കാര്യമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്

ഇന്നവന്റെ മുന്നിലാദ്യമായു്
സ്നേഹം മൂടി വെച്ചു നിന്നതെന്താ
ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു
പോകെ മാരിവില്ലുലഞ്ഞതെന്താ
ഹോ മഞ്ഞളാടി നിന്ന മേഘമെന്ന
പോലെ പെണ്ണിനിത്ര ചന്തമെന്താ
മണ്ണില് വന്നു വീണലിഞ്ഞു
ചേരുവാനായ് മഞ്ഞിനിത്ര മോഹമെന്താ

ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്

യൂ ലവ്സ്സു് യൂ സോമച്ചു്
ഹാ പെണ്ണിനുള്ളിലുള്ളില് മൗനമെന്താ
കണ്ണില് നിന്നു മാരി പെയ്തതെന്താ
പണ്ടു തൊട്ട് ഞാ൯ മാമമൂട്ടുവാ൯
വന്നിടുമ്പോളീ കോപമെന്താ

ഒന്നു താഴുവാ൯ വാശിയെന്താ
ഞാനുമായൊരു യുദ്ധമെന്താ
ദൈവമിന്നു നി൯ ചരയെത്തവെ മാറി നിന്നതെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്

യൂ ലവ്സ്സു് യൂ സോമച്ചു്
ഈ പിണക്കമിന്നു തീരുമെന്താ
ഇത്ര ഭാരമുള്ള കാര്യമെന്താ
അവള് മൂളും ഗാനമൊക്കെയും
ഭക്തിയുള്ളതാക്കിത്തീ൪ത്തതെന്താ

ഏതു നേരവും നിരാശയെന്താ
ഏറെയേറെയുള്ളില് ആശയെന്താ
ഏറ്റുമുട്ടലോ കീഴടങ്ങലോ തീരുമാനമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു്
യൂ ലവ്സ്സു് യൂ സോമച്ചു്


Comments

Popular posts from this blog

" 200+ Bad and Funny pickup lines "

Zodiac signs and powers:What It Means for Your Personality and Who You're Compatible With

Malayalam Evergreen Movie Song Lyrics | SITA RAMAM SONG LYRICS